രണ്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കുമളി∙ രണ്ടു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ കുമളിയിൽ അറസ്റ്റിലായി. മലപ്പുറം തിരൂർ ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശികളായ പേരൂളിൽ വീട്ടിൽ ജുനൈദ് (23), പങ്ങത്ത് സിറാജുദീൻ (30), താന്നൂർ മീനടത്തൂരിൽ മൂത്തേടത്ത്കാട്ടിൽ സുമേഷ് (22) എന്നിവരാണു പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെഎൽ ഏഴ് ബി ഡബ്ല്യു 1198 റജിസ്ട്രഷൻ നമ്പരിലുള്ള ഇന്നോവ കാറും പിടികൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു സ്വന്തം ഉപയോഗത്തിന്നായി 10,000 രൂപയ്ക്കാണ് കഞ്ചാവ് വണ്ടിയതെന്ന് ഇവർ മൊഴി നൽകി.