Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി; കാസർകോട് വെടിവയ്പിൽ ഒരാൾക്കു പരുക്ക്

gun-shooting

ബേക്കൽ ∙ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ യുവാവിനു പരുക്ക്. വെടിയുണ്ടയുടെ ചീളു തെറിച്ചാണ് പരുക്കേറ്റത്. സംഭവത്തിൽ പരുക്കേറ്റ പാലക്കുന്ന് സ്വദേശി ഫായാസിനെ(19) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോട്ടിക്കുളം സിറ്റി സെന്റർ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോലച്ചി നാസർ എന്നയാളാണ് ഫയാസിനെ വെടി വച്ചതെന്നാണ് വിവരം. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

പാലക്കുന്നും പരിസരത്തും കഞ്ചാവ് മാഫിയ സജീവമാണ്. പൊലീസിനും മറ്റു സംവിധാനങ്ങൾക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ മാഫിയ തഴച്ചു വളരുകയാണ്.