Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ ബൈക്കിൽ ഒളിപ്പിച്ച ഒരു കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

ganja

കൽപ്പറ്റ∙ ഒരു കിലോ കഞ്ചാവുമായി കോറോം കേളോത്ത് ഫൈസലിനെ (39) മാനന്തവാടിയിൽ എക്സൈസ് വകുപ്പ് പിടികൂടി. അഞ്ചുകുന്ന് ടൗണിൽ പുതിയൊരു ബൈക്കിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ബൈക്കും കസ്റ്റഡിയിൽ എടുത്തു. മാനന്തവാടി എക്സൈസ് സംഘമാണു പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, ഓഫിസർമാരായ സജീവൻ, ഹരിദാസ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.