Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ganja പ്രതീകാത്മക ചിത്രം

ആലപ്പുഴ∙ ചാരുംമൂട്, നൂറനാട് മേഖലകളിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. അടൂർ പറക്കോട് കുഴിഞ്ഞയ്യത്ത് പുത്തൻവീട്ടിൽ ബ്ലസൻ ബിജു (20), പള്ളിക്കൽ പഴകുളം വലിയവിളയിൽവീട്ടിൽ മുഹമ്മദ് ഫൈസൽ (19) എന്നിവരാണ് അറസ്റ്റിലായത്.

നൂറനാട് എക്സൈസ് ഉദ്യോഗസ്ഥർ ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജംക്‌ഷനിൽ ഇന്നലെ രാവിലെ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി കാറിൽ വന്ന യുവാക്കൾ പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവുകൊണ്ടുവന്ന് വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു.

അഞ്ച് ഗ്രാം കഞ്ചാവിന്റെ പൊതികൾ 500രൂപ വച്ചാണ് ഇവർ വിറ്റിരുന്നത്. മാസങ്ങളായി ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന ഇവർക്ക് സ്കൂളുകളും കോളേജ് പരിസരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതിനായി ഏജന്റുമാർ ഉണ്ട്.