കനത്ത മഴ: വയനാട്ടിൽ മണ്ണിടിച്ചിൽ, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

മണ്ണിനടിയിലായ ടിപ്പർ ലോറികൾ.

കല്‍പറ്റ∙ കനത്തമഴയില്‍ വെള്ളമുണ്ട കോറോത്തെ കരിങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞുവീണു. നാലു ടിപ്പര്‍ ലോറികള്‍ മണ്ണിനടിയില്‍. ആളപായമില്ല. മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തി ലോറികള്‍ക്കു മുകളിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.

മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നു.

തുടര്‍ച്ചയായ എട്ടാം ദിവസവും വയനാട്ടില്‍ നല്ല മഴയാണ്. 40 ദുരിതാശ്വാസ ക്യാംപുകളിലായി 2,212 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാനന്തവാടി താലൂക്കില്‍ മാത്രം ഇന്നലെ 123 മില്ലീമീറ്റര്‍ മഴ പെയ്തു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്.

മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നു
മണ്ണിനടിയിലായ ടിപ്പർ ലോറികൾ.
മണ്ണിനടിയിലായ ടിപ്പർ ലോറികൾ.