കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഒരു സൈനികനും സാധാരണപൗരനും പരുക്കേറ്റു. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ, അനന്ത്നാഗ് ജില്ലയിലെ അജബാൽ ചൗക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്നു സ്ഥലത്തു സുരക്ഷ ശക്തമാക്കി. ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.