ഉമ്മൻചാണ്ടിയുടെ ആദ്യ ദൗത്യം വിജയം; കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ

രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി തുടങ്ങിയവരോടൊപ്പം കിരൺകുമാർ റെഡ്‌ഡി.

ന്യൂഡൽഹി ∙ ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തി. രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കിരൺകുമാർ പാർട്ടിയിൽ മടങ്ങിയെത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് നീക്കത്തിനു ചുക്കാൻ പിടിച്ചത്.

രാഹുൽ ഗാന്ധിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ, പാർട്ടിയിൽ തിരികെയെത്തിക്കേണ്ട നേതാക്കളുടെ പട്ടിക ഉമ്മൻ ചാണ്ടി കൈമാറിയിരുന്നു. പട്ടികയിൽ ഒന്നാമനായിരുന്നു റെഡ്ഡി.