ബുക്കിങ് വേഗം പ്രവചിക്കും; പുതിയ ഫീച്ചറുകളുമായി റെയിൽയാത്രി ആപ്ലിക്കേഷൻ

കൊച്ചി∙ പുതിയ സവിശേഷതകളുമായി ജനകീയ യാത്ര ആപ്പായ റെയിൽ യാത്രി. റഷ്- ഒ- മീറ്റർ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനം വഴി യാത്രക്കാർക്ക് ഉറപ്പായ ട്രെയിൻ ടിക്കറ്റുകൾ നഷ്ടപ്പെടില്ല. ബുക്കിങ്ങിന്റെ മുൻകാല വിവരങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ദീർഘദൂര ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ് വേഗം റെയിൽ യാത്രി പ്രവചിക്കും. ഓരോ ട്രെയിനിലും എത്ര സമയം കൊണ്ടാണ് ടിക്കറ്റുകൾ വിറ്റുപോകുന്നതെന്നു പ്രവചിക്കാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ ചില ട്രെയിനുകളിൽ 10-12 ദിവസത്തിനുള്ളിലും മറ്റു ചില ട്രെയിനുകളിൽ മാസങ്ങളെടുത്തും ടിക്കറ്റുകൾ വിറ്റുപോകുന്നതായി മനസിലാക്കാനാകും.

‘ലഭ്യമായ ടിക്കറ്റുകൾ എത്ര സമയത്തിനുള്ളിൽ ബുക്ക് ചെയ്യണം എന്നറിയാൻ സാധിക്കുന്നതിനാൽ പുതിയ സവിശേഷത യാത്രക്കാർക്കു ടിക്കറ്റ് ഉറപ്പുവരുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു’– റെയിൽ യാത്രി സിഇഒയും സഹസ്ഥാപകനുമായ മനീഷ് രതി പറയുന്നു. ഉദാഹരണത്തിന് 53 സീറ്റുകളാണ് ഉള്ളതെങ്കിൽ അവ എത്ര സമയം കൊണ്ട് വിറ്റുപോകുമെന്ന് പ്രവചിക്കാൻ സാധിക്കും. ഈ സൗകര്യം ടിക്കറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകും.