പൊലീസുകാരനെ കൊന്നതിന് പ്രതികാരം; കുൽഗാമിൽ മൂന്നു ഭീകരരെ വധിച്ചു

കശ്മീരില്‍ സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ സേന

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെയാണിത്. കേന്ദ്ര റിസർവ് പൊലീസ് സേനയും സൈന്യം സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

പൊലീസുകാരനെ കൊന്ന ഭീകരർ കുൽഗാമിൽ ഒളിച്ചിരിക്കുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു നൽകിയിരുന്നു. തുടർന്നു മേഖലയിൽ തിരച്ചിൽ നടത്തിയ സേന ഭീകരരെ കണ്ടെത്തി വധിക്കുകയായിരുന്നു.

വീട്ടിൽനിന്നു ഭീകരർ രാത്രി ബലമായി പിടിച്ചുകൊണ്ടുപോയ പൊലീസ് കോൺസ്റ്റബിൾ സലീം ഷായുടെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ഒഴിഞ്ഞ വയലിൽനിന്നു കണ്ടെത്തിയിരുന്നു. കത്വയിൽ പരിശീലനത്തിലായിരുന്നു ഇയാളെ അവധി ആഘോഷത്തിനിടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.