മലങ്കര അണക്കെട്ട് തുറന്നു; ജാഗ്രത വേണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെയും തീരത്ത് ജാഗ്രത വേണമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. കേരള തീരങ്ങളിൽ വടക്കു-പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കി.മീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കി.മീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യഭാഗത്തുo തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യത. മത്സ്യത്തൊഴിലാളികൾ അറബിക്കടലിന്റെ മധ്യം, തെക്ക് പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിൽ മത്സ്യബന്ധത്തിനു പോകരുത്.