വ്യാജമദ്യവും ലഹരിവസ്തുക്കളും: സംസ്ഥാനത്ത് സ്പെഷൽ ഡ്രൈവ്

ടി.പി.രാമകൃഷ്ണൻ

കോഴിക്കോട് ∙ വ്യാജമദ്യവും ലഹരിവസ്തുക്കളും തടയാൻ ഒാഗസ്റ്റ് ഒന്നു മുതൽ സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ. വ്യാജമദ്യ വിൽപന കർശനമായി തടയും. വ്യാജക്കള്ള് തടയാൻ പരിശോധന ശക്തിപ്പെടുത്തും. എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.