വായ്പാനയം: സെൻസെക്സ് 84.96 പോയിന്റ് ഇടിഞ്ഞു

മുംബൈ∙ തുടർച്ചയായി റെക്കോർഡ് കുതിപ്പു നടത്തിയ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടക്കത്തിൽ നേട്ടത്തിലായിരുന്ന വിപണിയിൽ സെൻസെക്സ് 84.96 പോയിന്റ് ഇടിഞ്ഞ് 37,521.62 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10.30 പോയിന്റ് താഴ്ന്നു 11,346.20 ലും വ്യാപാരം അവസാനിപ്പിച്ചു. അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചതാണു വിപണിയുടെ ഇടിവിനു കാരണമായത്. കാൽ ശതമാനത്തിന്റെ വർധനവാണ് ആർബിഐ നിരക്കിൽ വരുത്തിയത്.

ഹെൽത്ത് കെയർ, ഫാർമ, പിഎസ്ഇ എന്നീ സെക്ടറുകൾ മാത്രമാണ് ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയത്. സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു. എന്നാൽ ബാങ്ക്, മെറ്റൽ, ഓട്ടോ, ഫിനാൻസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു.

കോൾ ഇന്ത്യ, ലൂപിൻ, ഭരതി ഇൻഫ്രാടെൽ, ഡോ. റെഡ്ഢീസ് ലാബ്, ടിസിഎസ്, സൺ ഫാർമ എന്നീ ഓഹരികളുടെ വില ഉയർന്നു. ഹിൻഡാൽകോ, ഐഡിയ സെല്ലുലർ, മാരുതി സുസിക്കി, വേദാന്ത, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.