ഗണേഷിന്റെ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ പറയാതിരുന്നത് മാന്യത: എം.എം.ഹസൻ

എം.എം.ഹസൻ

കൊച്ചി∙ സോളര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നുവെന്ന അഭിപ്രായമാണ് അന്നേ തനിക്കെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മാന്യത കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് പറയാതിരുന്നതെന്നും ഹസന്‍ പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പല യുവനേതാക്കളുടെയും രാഷ്ട്രീയപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാതെ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പംനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അവര്‍ തയാറാകണമെന്നും ഹസന്‍ കൂട്ടിച്ചേർത്തു.