ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ രാജ്നാഥ് സിങ് കേരളത്തിലെത്തും

ന്യൂഡൽഹി∙ ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. രാവിലെ 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തിയശേഷം ദുരിതാശ്വാസ ക്യാംപുകളും റോഡ് മാർഗം സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. വൈകുന്നേരം അദ്ദേഹം ഡൽഹിക്കു തിരിക്കും. അതേസമയം, കേരളം നേരിടുന്നത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്ല കാര്യമെന്നും അതിലുമപ്പുറമായി കേന്ദ്രം ഇടപെടൽ നടത്തുന്നതിലാണ് കാര്യമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കേന്ദ്രം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.