ഇരിങ്ങോൾ വനത്തിൽനിന്നു ശേഖരിച്ച കൂൺ കറിവച്ചു കഴിച്ച വീട്ടമ്മ മരിച്ചു

എറണാകുളം∙ ഇരിങ്ങോൾ വനത്തിൽനിന്നു ശേഖരിച്ച കൂൺ കറിവച്ചു കഴിച്ച വീട്ടമ്മ മരിച്ചു. ഭർത്താവും കൂട്ടികളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരിങ്ങോൾ തോമ്പ്ര കുടി അംബുജാക്ഷന്റെ ഭാര്യ ജിഷാര (35) ആണ് മരിച്ചത്. ഭർത്താവും കുട്ടികളും അപകടനില തരണം ചെയ്തു. അഥർവ് (12), അപൂർവ (4) എന്നീ കുട്ടികളാണ് ആശുപത്രിയിൽ കഴിയുന്നത്.