കനത്ത മഴ: റിസോർട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

വിനോദസഞ്ചാരികളെ പുറത്തേക്കു കൊണ്ടുവരുന്നു.

പൈനാവ്∙ ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരെ എല്ലാവരെയും പുറത്തെത്തിച്ചു. വിദേശികളായ വിനോദസഞ്ചാരികൾ ഉൾപ്പെടെ 57 പേരാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. റഷ്യയില്‍നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും ഉച്ചയോടെ പുറത്തെത്തിച്ചിരുന്നു. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണു പുറത്തു കൊണ്ടുവന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ‌ അറിയിച്ചു. ഇവര്‍ കുമരകത്തേക്കു പുറപ്പെട്ടു.

അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. അടിയന്തരമായി പുറത്തു പോകേണ്ടവരെയാണ് അല്‍പം സാഹസികമായ സമാന്തരപാത വഴി പുറത്തു കൊണ്ടുവന്നത്. ബാക്കിയുള്ളവര്‍ കാത്തിരിക്കാനുള്ള സന്നദ്ധത അറിയിച്ചതിനാൽ പിന്നീടാണ് പുറത്തെത്തിച്ചത്.