ദുരിതബാധിതർക്ക് കൈത്താങ്ങുമായി ‘അൻപൊടു കൊച്ചി’; സഹായ പ്രവാഹം

മഴ ദുരിതത്തിൽനിന്ന്.

കൊച്ചി∙ മഴക്കെടുതി അനുഭവിക്കുന്ന ജില്ലകളിലേക്ക് ‘അൻപൊടു കൊച്ചി’യും എറണാകുളം ജില്ലാ ഭരണകൂടവും സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയനൽ സ്പോർട്സ് സെന്ററിൽ തുടരുന്നു. ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫിറുള്ള, സ്പെഷൽ ഓഫിസർ എം.ജി.രാജമാണിക്യം എന്നിവരുടെ നേതൃത്വത്തിലാണ് ‘അൻപൊടു കൊച്ചി’ അവശ്യവസ്തുക്കൾ ശേഖരിക്കുന്നത്.

അവശ്യസാധനങ്ങൾ എത്തിക്കുന്നതിനു വ്യക്‌തികള്‍ക്കും സംഘടനകൾക്കും സഹകരിക്കാം. അരി, പഞ്ചസാര, തേയില, പയർ, കടല, പരിപ്പ്, ഉപ്പ്, വെള്ളം– 20 ലിറ്റർ ബോട്ടിൽ, ഡെറ്റോൾ, ആന്റി സെപ്റ്റിക് ലോഷൻ, സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ് പൗഡർ, സാനിറ്ററി നാപ്കിൻസ്, ബേബി ഡയപ്പേഴ്സ്, അടൽറ്റ് ഡയപ്പേർസ്, ഒആർഎസ്, അലക്കു‌സോപ്പ്, സ്കൂൾ ബാഗ്, നോട്ട് ബുക്ക്, പെൻസിൽ ബോക്സ്, പേന, ബെഡ്ഷീറ്റ്, പായ, ലുങ്കി, തോർത്ത്, നൈറ്റി, ബ്ലാങ്കറ്റ് എന്നിവയാണ് അവശ്യ സാധനങ്ങൾ.

ഓഗസ്റ്റ് 11 മുതൽ കൊച്ചി റീജിയനൽ സ്പോർട്സ് സെന്ററിൽ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ, പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി കുടിവെള്ളം, ബ്രെഡ്, ക്രീം ബിസ്കറ്റ് തുടങ്ങിയവയും പണവും സ്വീകരിക്കില്ല. ഫോൺ: 9809700000, 9895320567, 9544811555.