പുൽവാമയിൽ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയയാളെ ഭീകരർ വധിച്ചു

ശ്രീനഗർ∙ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയയാളെ ഭീകരർ വധിച്ചു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലാണു സംഭവം. മുറാൻ മേഖലയിലെ വീട്ടിലെത്തിയാണ് ഗുൽസാർ അഹമ്മദ് ഭട്ടിനെ ഭീകരർ തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. സമീപമുള്ള പാടത്തുനിന്ന് വെടിയുണ്ടകൾ തറച്ചനിലയിൽ ഇയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും ഹിസ്ബുൽ മുജാഹിദ്ദീന്റെ പ്രാദേശിക ഭീകരപ്രവർത്തകരായ സഹൂർ തോക്കർ, ഷൗക്കത്ത് ധർ എന്നിവരാണ് സംഭവത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.