കണ്ണൂരിൽ കാറ്റിലും മഴയിലും വീടു തകർന്നു

കക്കോട്ടെ സി.കെ.കുമാരന്റെ വീട് തകർന്ന നിലയിൽ.

കണ്ണൂർ∙ കാറ്റിലും മഴയിലും കക്കോട്ടെ സി.കെ.കുമാരന്റെ വീട് തകർന്നു. ഞായറാഴ്ച രാത്രിയിൽ ഉണ്ടായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ പകുതിയിലേറെ ഭാഗം തകർന്ന നിലയിലാണ്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.