മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയ്ക്കു ജാമ്യം; കണ്ണൂർ ജയിലിൽനിന്നു പുറത്തിറങ്ങി

ഷൈനയെ കോയമ്പത്തൂർ ജയിലിൽനിന്നു വനിതാ പൊലീസിന്റെ അകമ്പടിയോടെ പുറത്തേക്കുകൊണ്ടുവരുന്നു (ഫയൽ ചിത്രം)

കണ്ണൂർ∙ ജാമ്യം ലഭിച്ചതിനെത്തുടർന്നു മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന കണ്ണൂർ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങി. കൽപറ്റ ജില്ലാ കോടതിയാണു നാലു കേസുകളിൽ ജാമ്യം അനുവദിച്ചത്. കോയമ്പത്തൂരിലെ പ്രത്യേക വനിതാ ജയിലിലായിരുന്ന ഷൈനയെ മൂന്നു ദിവസം മുൻപാണു കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്.