യുപിഎയുടെ വേഗമായിരുന്നേൽ ഇന്ത്യ വളരാൻ ദശകങ്ങളെടുത്തേനെ: പ്രധാനമന്ത്രി

പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നു . ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യയുടെ ഉയർച്ചയെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി. 2013ലെയും ഇന്നത്തെയും സാഹചര്യങ്ങൾ വിലയിരുത്തിയും അദ്ദേഹം സംസാരിച്ചു. അവസാനവർഷത്തെ യുപിഎ സർക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങൾ എടുത്തേനെയെന്നും മോദി കൂട്ടിച്ചേർത്തു.

ശുചിമുറികൾ നിർമിക്കാൻ, പാവപ്പെട്ടവർക്ക് എൽപിജി കണക്‌ഷൻ നൽകാൻ, ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിക്കാൻ തുടങ്ങിയവയ്ക്ക്് യുപിഎ സർക്കാരിന്റെ വേഗമായിരുന്നെങ്കിൽ ദശകങ്ങളും നൂറ്റാണ്ടുകളും എടുത്തേനെയെന്നാണ് മോദി പറഞ്ഞത്. രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിന ചടങ്ങുകൾ തൽസമയം ‘ലൈവ് അപ്ഡേറ്റ്സിൽ’ അറിയാം.