Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാവശ്യ വിവാദങ്ങളിൽ രാജ്യത്തിന്റെ വികസനം തടയപ്പെടരുത്: രാഷ്ട്രപതി

Ram-Nath-Kovind രാഷ്ട്രപതി റാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.

ന്യൂഡൽഹി∙ അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് രാജ്യത്തിന്‍റെ വികസനം തടയപ്പെടരുതെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്ക്കു സ്ഥാനമില്ലെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. വികസനത്തിന്‍റെ ഗുണഫലങ്ങള്‍ രാജ്യത്ത് ദൃശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസമെന്നാൽ വെറും ഡിഗ്രിയോ ഡിപ്ലോമയോ അല്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതിയാണു വളർത്തേണ്ടത്. സ്ത്രീ ശാക്തീകരണത്തിന് ഉൗന്നല്‍ നല്‍കണം. വനിതകൾക്ക് നമ്മുടെ സംസ്കാരത്തിൽ പരമപ്രധാനമായ സ്ഥാനമുണ്ട്. വനിതകളുടെ മികവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. കർഷകർ രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും രാഷ്ട്രപതി പറഞ്ഞു.