റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; സാധാരണ നിലയിലാവാൻ രണ്ടു ദിവസം

പാലക്കാട്/തിരുവനന്തപുരം/കൊച്ചി∙ തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ വേഗനിയന്ത്രണമുള്ളതിനാൽ ട്രെയിനുകൾ വൈകും. ഗതാഗതം സാധാരണ നിലയിലാവാൻ രണ്ടു ദിവസമെടുക്കും. തൃശൂർ–ഗുരുവായൂർ പാതയിലും കൊല്ലം–ചെങ്കോട്ട പാതയിലും ഇതു വരെ സർവീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി.

ചെന്നൈ–മംഗളൂരു അടക്കമുള്ള ദീർഘദൂര ട്രെയിനുകൾ തിങ്കളാഴ്ച ആരംഭിച്ചു. നാഗർകോവിൽ വഴി തിരിച്ചുവിട്ട ദീർഘദൂര സർവീസുകൾ ചൊവ്വാഴ്ച മുതൽ പതിവു റൂട്ടുകളിലേക്കു മാറ്റും. എറണാകുളം–ഷൊർണൂർ റൂട്ടിൽ ഞായർ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ആറിനു പരീക്ഷണ ഓട്ടം നടത്തി. രാവിലെ എട്ടിനു എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇതു വഴി ആദ്യം ഓടിയത്. 

കൊല്ലം–ചെങ്കോട്ട പാതയിൽ പുനലൂർ വരെ മാത്രമേ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുള്ളൂ. പുനലൂർ മുതൽ ചെങ്കോട്ട വരെ കൂടുതൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. തൃശൂർ–ഗുരുവായൂർ പാത അറ്റകുറ്റപ്പണികൾക്കു ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ തുറന്നു കൊടുക്കാനാകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

കൊച്ചുവേളിയിൽ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. 30 ട്രെയിനുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. പ്രളയം കാരണം ട്രെയിനുകൾ പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതു കാരണമാണു സർവീസുകൾ റദ്ദാക്കേണ്ടി വന്നത്. 

ചൊവ്വാഴ്ച ട്രെയിനുകൾ ഇങ്ങനെ:

∙ എറണാകുളം–കണ്ണൂർ (16305), കണ്ണൂർ–എറണാകുളം (16306), നാഗർകേ‍ാവിൽ–മംഗളൂരു (16606), കണ്ണൂർ–തിരുവനന്തപുരം എക്സ്പ്രസ്(12081), ഷെ‍ാർണൂർ–എറണാകളം പാസഞ്ചർ (56361) എന്നിവ റദ്ദാക്കി. 

∙ ഗുരുവായൂർ–തിരുവനന്തപുരം(16341) ഇന്റർസിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയ്ക്ക് ഭാഗികമായി റദ്ദാക്കി. എറണാകുളം ജംക്‌ഷനിൽ നിന്നായിരിക്കും ട്രെയിൻ പുറപ്പെടുക.

∙ തിരുവനന്തപുരം–ഗുരുവായൂർ(16342) ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.

∙ ഗുരുവായൂർ–ചെന്നൈ എഗ്‌മോർ (16128) എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. എറണാകുളം ജംക്‌ഷനിൽ നിന്നായിരിക്കും ട്രെയിൻ പുറപ്പെടുക.

∙ ചെന്നൈ എഗ്‌മോർ–ഗുരുവായൂർ എക്സ്പ്രസ് (16127) ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് ട്രെയിൻ സർവീസ് അവസാനിപ്പിക്കും.

∙ മധുര–തിരുവനന്തപുരം, തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, മംഗളൂരു–ചെന്നൈ സെൻട്രൽ, ചെന്നൈ–മംഗളൂരു എഗ്മേ‍ാർ എക്സ്പ്രസ്, കേ‍ായമ്പത്തൂർ–മംഗളൂരു ഇന്റർസിറ്റി, കേ‍ായമ്പത്തൂർ പാസഞ്ചർ, എറണാകുളം–കാരയ്ക്കൽ, തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് എന്നിവ സാധാരണ നിലയിലായി. 

∙ ഷെ‍ാർണൂരിൽ നിന്ന് എറണാകുളത്തേക്ക് രാവിലെ 7.40ന് ആദ്യസർവീസ് ആരംഭിച്ചു. ചെന്നൈയിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കു പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം അൺറിസർവ്ഡ് സ്പെഷൽ ട്രെയിൻ ബുധനാഴ്ച പുലർച്ചെ 3.55നു പാലക്കാട്ടെത്തും.

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ:

പുനലൂർ–കൊല്ലം പാസഞ്ചർ (നമ്പർ–56366)

കൊല്ലം–ഇടമൺ (56365)

ആലപ്പുഴ–കായംകുളം (56377)

ഗുരുവായൂർ–എറണാകുളം (56375)

കൊല്ലം–കോട്ടയം (56394)

കോട്ടയം–കൊല്ലം (56393)

ഗുരുവായൂർ–തൃശൂർ (56373)

തൃശൂർ–ഗുരുവായൂർ (56374)

ഗുരുവായൂർ–തൃശൂർ (56043)

തൃശൂർ–ഗുരുവായൂർ (56044)

എറണാകുളം–ഗുരുവായൂർ (56370)

ഷൊർണൂർ–എറണാകുളം (56361)

എറണാകുളം–ഷൊർണൂർ (56364)

റദ്ദാക്കിയ മെമു ട്രെയിനുകൾ

എറണാകുളം–കൊല്ലം (കോട്ടയം വഴി) (66307)

കൊല്ലം–എറണാകുളം (കോട്ടയം വഴി (66308)

എറണാകുളം–കൊല്ലം (കോട്ടയം വഴി (66309)

കൊല്ലം–എറണാകുളം (ആലപ്പുഴ വഴി) (66310)

കൊല്ലം–എറണാകുളം (ആലപ്പുഴ വഴി) (66302)

കൊല്ലം–എറണാകുളം (66303)