ശൈലി മാറ്റിയില്ലെങ്കിൽ ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്മാറും: ഭീഷണിയുമായി ട്രംപ്

ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ∙ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിനോടു നീതിരഹിതമായാണ് സംഘടന പെരുമാറുന്നത്. ശൈലി മാറ്റിയില്ലെങ്കിൽ ലോക വ്യാപാര സംഘടനയില്‍നിന്ന് യുഎസ് പിന്മാറും– ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

ആഗോള വ്യാപാര സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നായ ഡബ്ല്യുടിഒ രൂപീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച രാജ്യമാണ് യുഎസ്. അമേരിക്ക സംഘടനയിൽനിന്ന് പിന്മാറിയാൽ ലോക വ്യാപാര ക്രമത്തിന്റെ ഘടനയിൽ വലിയ മാറ്റത്തിനു വഴിതുറക്കും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്കെതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ എന്തു നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.