റഫാൽ ഇന്ത്യയ്ക്ക് അഭൂതപൂർവമായ യുദ്ധശേഷി നൽകും: വ്യോമസേന

റഫാൽ യുദ്ധവിമാനം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിവാദപ്പെരുമഴയ്ക്കിടെ റഫാൽ യുദ്ധവിമാനങ്ങളെ പുകഴ്ത്തി വ്യോമസേന. റഫാൽ ഇന്ത്യയ്ക്ക് അഭൂതപൂർവമായ യുദ്ധശേഷി നൽകുമെന്നു വ്യോമസേന വൈസ് ചീഫ് ഓഫ് എയർസ്റ്റാഫ് എയർ മാർഷൽ എസ്.ബി. ഡിയോ പറഞ്ഞു.

‘റഫാൽ മനോഹരമായ വിമാനമാണ്. മേഖലയിൽ അഭൂതപൂർവമായ യുദ്ധശേഷിയുള്ളത്. അതു പറത്താനായി ഞങ്ങൾ കാത്തിരിക്കുന്നു’– എസ്.ബി. ഡിയോ മാധ്യമങ്ങളോടു പറഞ്ഞു. 

ഫ്രാൻസുമായി 58,000 കോടി രൂപയുടേതാണ് റഫാൽ ഇടപാട്. കരാർ പ്രകാരം 2019 സെപ്റ്റംബർ മുതൽ വിമാനങ്ങൾ ഇന്ത്യയ്ക്കു നൽകിത്തുടങ്ങും.