പി.കെ. ശശി എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച്.

പാലക്കാട്∙ ലൈംഗിക ആരേ‍ാപണത്തിൽ പി.കെ. ശശി എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂത്ത് കേ‍ാൺഗ്രസ് ഷെ‍ാർണൂർ ഡിവൈഎസ്പി ഒ‍ാഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നു. സ്ഥലത്തു ശക്തമായ പെ‍ാലീസ് സംവിധാനമുണ്ട്. നേതാക്കളായ ഡീൻ കുര്യാക്കേ‍ാസ്, ഷാഫി പറമ്പിൽ എംഎൽഎ, വി.ടി. ബൽറാം എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണു മാർച്ച്.