ഹർത്താലിനിടെ മദ്യവിൽപന; തടഞ്ഞ എക്സൈസ് ഇൻസ്പെക്ടർക്ക് മർദനം

Representational image

എറണാകുളം∙ ഹർത്താലിനിടെ, കാലടിയിൽ ബാറിനു പുറത്തു മദ്യം വിറ്റ ബാർ മാനേജരെയും സംഘത്തെയും എക്സൈസ് സംഘം തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എക്സൈസ് ഇൻസ്പെക്ടറെ മാനേജരും സംഘവും മർദിച്ചു. പരുക്കേറ്റ എക്സൈസ് ഇൻസ്പെക്ടറെ നൈസാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാർ മാനേജർ ഷാജുവിനതിരെ കേസെടുത്തു.