സ്ത്രീയെയും മകളെയും പീഡിപ്പിച്ചു; ആൾദൈവവും മകനും അറസ്റ്റിൽ

അശു മഹാരാജ്

ന്യൂഡൽഹി∙ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അശു മഹാരാജിനെയും മകൻ സമർ ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2008 മുതൽ 2013 വരെ അ‍‍ഞ്ചു വർഷം തുടർച്ചയായി അശുവും സുഹൃത്തുക്കളും മകനും ചേർന്നു വിവിധ സമയങ്ങളിൽ ആശ്രമത്തിൽ വച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു സ്ത്രീ ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത മകളെയും ഇവർ പീഡനത്തിന് ഇരയാക്കിയാതായി പരാതിയിൽ പറയുന്നു. സ്ത്രീയുടെ പരാതിയിൽ അശു മഹാരാജിനും മകനുമെതിരെ പീഡന കുറ്റം ചുമത്തി കേസെടുത്തായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു.