കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ സംസ്ഥാനത്തു ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ കിട്ടുമെന്നാണു കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ (മഞ്ഞ) അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 25ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 26ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണു യെല്ലോ അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളത്. 64.4 മുതൽ 124.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു