ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ∙ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 299 പോയിന്റ് ഉയർന്ന് 36,526 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 77 പോയിന്റ് നേട്ടത്തിൽ 11,008 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാംപ് സൂചിക നഷ്ടത്തിലായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, എനർജി, ഇൻഫ്രാ തുടങ്ങിയ സെക്ടറുകൾക്കു നഷ്ടം േനരിട്ടു. അതേസമയം ബാങ്ക്, ഓട്ടോ, മെറ്റൽ, ഐടി തുടങ്ങിയ സെക്ടറുകൾ നേട്ടമുണ്ടാക്കി. പിഎസ്‌യു ബാങ്ക് സൂചിക 3.63 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1,059 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,610 ഓഹരികൾക്കു നഷ്ടം നേരിട്ടു. 

യെസ് ബാങ്ക് (9.37%), ഹിൻഡാൽകോ (5.77%), ടിസിഎസ് (3.29%), എസ്ബിഐ (3.15%), ഐസിഐസിഐ ബാങ്ക് (3%) എച്ച്ഡിഎഫ്സി (2.96%) എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയർടെൽ, എച്ച്പിസിഎൽ, ആക്സിസ് ബാങ്ക്, ആൾട്രാ ടെക് സിമന്റ്,  ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.