എണ്ണവില വർധന തിരിച്ചടിയാകുന്നു; ഡോളറിനെതിരെ രൂപ 73.69

മുംബൈ∙ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നത് രൂപയുടെ മൂല്യത്തെയും ബാധിക്കുന്നു. ഡോളറിനെതിരെ 73.69 ആണ് രൂപയുടെ മൂല്യം. രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപ 73.75 വരെ ഇടിഞ്ഞിരുന്നു. എണ്ണവില വർധിക്കുന്നത് വിദേശനാണ്യ ശോഷണത്തിനു കാരണമാകുമെന്നതും ആർബിഐ നയപ്രഖ്യാപനത്തിൽ അടിസ്ഥാനനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും രൂപയ്ക്കു തിരിച്ചടിയാകുന്നു.

ബാരലിന് 85 ഡോളറാണ് എണ്ണവില. ഇത് നാലുവർഷത്തെ ഉയർന്ന നിരക്കാണ്. എണ്ണ ഇറക്കുമതിക്ക് കമ്പനികൾ ധാരാളം ഡോളർ വാങ്ങേണ്ടിവരുന്നതു രൂപയ്ക്ക‌ു പതനം ആകുന്നു.