അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്ഗഡിൽ രണ്ടുഘട്ടം

ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഛത്തിസ്ഗഡ്, മിസോറം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിര‍ഞ്ഞെടുപ്പ്. ഡിസംബർ 15നു മുൻപ് തിര‍ഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് പറഞ്ഞു. നാലു സംസ്ഥാനങ്ങളിലും മാത്യകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

വോട്ടെടുപ്പ് തീയതി ഇങ്ങനെ

ഛത്തിസ്ഗഡ്: രണ്ടു ഘട്ടം
ആദ്യ ഘട്ടം – നവംബർ 12, രണ്ടാം ഘട്ടം – നവംബർ 20

മധ്യപ്രദേശ്, മിസോറാം – നവംബർ 28

രാജസ്ഥാൻ, തെലങ്കാന – ഡിസംബർ ഏഴ്

വോട്ടെണ്ണൽ – ഡിസംബർ 11