‘മീ ടൂ’വിനെ പരിഹസിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ലോകത്തെ പിടിച്ചുകുലുക്കിയ ‘മീ ടൂ ’പ്രതിഷേധജ്വാലയെ പരിഹസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാധ്യമങ്ങൾ അടിച്ചേൽപ്പിക്കുന്ന ‘മീ ടൂ’ നിയമങ്ങളെ തുടർന്ന് സ്വയംനിയന്ത്രണത്തിനു താൻ നിർബന്ധിതനായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു ചൊല്ലുണ്ട്, പക്ഷേ ‘മീ ടൂ’വിന്‍റെ നിയമങ്ങൾ പ്രകാരം അത് ഉപയോഗിക്കാൻ എനിക്ക് അധികാരമില്ല. എനിക്കതിന് കഴിയില്ല" - പെൻസിൽവേനിയയിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ ട്രംപ് പറഞ്ഞു. രക്ഷപ്പെട്ട പെൺകുട്ടി എന്ന പൊതുവായ ചൊല്ലിലേക്ക് ശ്രദ്ധതിരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"വ്യക്തിയാണു രക്ഷപ്പെട്ടത്. മുൻകാലങ്ങളിൽ പെൻസിൽവേനിയ എന്നു പറയുന്നതിൽനിന്ന് അത് വലിയ വ്യത്യാസമുണ്ടായിരുന്നില്ല". – പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതിരുന്ന പെൻസിൽവേനിയ സർക്കാരിനെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നില്ലെങ്കിൽ താൻ യഥാർഥത്തിലുള്ള ചൊല്ലുതന്നെ ഉപയോഗിക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ മാർഗം സ്വീകരിച്ചാൽ പ്രസിഡന്‍റ് പറഞ്ഞതു നിങ്ങൾ കേട്ടോയെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുമെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.

"പതിവായി ഉപയോഗിച്ചു വരുന്ന ഒരു ചൊല്ലുണ്ട്. എന്നാൽ നമുക്കത് മാറ്റാം. പെൻസിൽവേനിയയാണ് എപ്പോഴും രക്ഷപ്പെട്ടതെന്നാക്കാം. അതാകുമ്പോൾ കുഴപ്പമില്ല" – ശ്രോതാക്കളുടെ കയ്യടികൾക്കിടെ ട്രംപ് കൂട്ടിച്ചേർത്തു.