നികുതി വെട്ടിപ്പ്: രാഘവ് ബാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ന്യൂഡൽഹി∙ നികുതി വെട്ടിപ്പിന്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെ ഉടമ  രാഘവ് ബാലിന്റെ വീട്ടിലും പരിസരങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. നോയിഡയ്ക്കു സമീപത്തെ വീട്ടിൽ അതിരാവിലെ പരിശോധനയ്ക്കെത്തിയ സംഘം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളുമാണു തിരഞ്ഞത്. ഇതേ വിഷയത്തിൽ മറ്റുചിലരുടെയും വീടുകളിൽ റെയ്ഡ് നടത്തിയതായാണു വിവരം.