ഗവർണറുടെ അകമ്പടി വാഹനം ഇടിച്ച് ഒരാൾക്കു പരുക്ക്

കോട്ടയം ∙ സ്വകാര്യ ചടങ്ങുകൾക്കായി കോട്ടയത്തെത്തിയ ഗവർണർ പി.സദാശിവത്തിന്റെ അകമ്പടി വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. സ്വകാര്യ ലോഡ്ജ് മാനേജർ വാസുദേവനാണ് (56) ശാസ്ത്രി റോഡിൽ പൊലീസ് ജീപ്പ് ഇടിച്ചു പരുക്കേറ്റത്. ബൈക്കിൽ നിന്നു തെറിച്ചു വീണ വാസുദേവനെ പിന്നീട് പൊലീസെത്തി ആശുപത്രിയിലാക്കി.