മീൻപിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ∙ മീൻപിടിക്കുന്നതിനിടെ കാരാപ്പുഴ ഡാമിലെ സ്പിൽവേയ്ക്കു സമീപം കാണാതായ കാരാപ്പുഴ കടവയൽ പണിയ കോളനിയിലെ കയമയുടെ മകൻ കണ്ണന്റെ (27) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് കൽപറ്റ ഫയർഫോഴ്സ് സംഘം, പിണങ്ങോട് ബ്രേവ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാ സമിതി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.