Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേപ്പാടിയിൽ ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവാവു മരിച്ചു

wayanad-map

കൽപ്പറ്റ∙ മേപ്പാടി പുത്തൂര്‍വയല്‍ ക്വാറി വളവില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവു മരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി വിവേക് (24) ആണ് മരിച്ചത്. കഴിഞ്ഞ ശനി പുലര്‍ച്ചെയായിരുന്നു അപകടം. വിവേകിനൊപ്പം സഞ്ചരിച്ച അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട്ടിൽ കുറുമ്പാലക്കോട്ട സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഇരുവരും.