യുഎസിൽ ജൂതപ്പള്ളിയിൽ വെടിവയ്പ്: 11 മരണം

വെടിവയ്പ്പിന്റെ വിവരമറിഞ്ഞെത്തിയ സ്ത്രീയെ ബിഷപ്പ് ആശ്വസിപ്പിക്കുന്നു.

പെൻസിൽവേനിയ∙ യുഎസിലെ പിറ്റ്സ്ബർഗിൽ ജൂത ആരാധനാലയമായ സിനഗോഗിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. നാലു പൊലീസുകാർ ഉൾപ്പെടെ ആറുപേർക്കു പരുക്കേറ്റു. പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗിലാണ് ആരാധനാ ചടങ്ങുകൾ‌ക്കിടെ വെടിവയ്പ്പുണ്ടായത്.

പൊലീസ് നടപടിക്കിടെ പരുക്കേറ്റ അക്രമി കീഴടങ്ങി. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു.