Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ വെടിവയ്പ്: പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു

ഫ്ലോറൻസ് ∙ യുഎസിലെ സൗത്ത് കാരലൈനയിൽ വീട്ടിനുള്ളിൽനിന്ന് പൊലീസ് സംഘത്തിനു നേരെ ഒരാൾ നടത്തിയ വെടിവയ്പിൽ ഒരു പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. 6 പൊലീസ് ഓഫിസർമാർക്കു പരുക്കേറ്റു. വീട്ടിനുള്ളിൽ രണ്ടു മണിക്കൂറോളം കുട്ടികളെ തോക്കു ചൂണ്ടി തടവിലാക്കിയ കൊലയാളിയെ പിന്നീടു പൊലീസ് കീഴ്പ്പെടുത്തി കുട്ടികളെ മോചിപ്പിച്ചു. 

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള വികലാംഗനായ ഫ്രെഡറിക് ഹോപ്കിൻസ് (74) എന്ന വെടിവയ്പു വിദഗ്ധനാണു കൊലയാളിയെന്നു പൊലീസ് അറിയിച്ചു. അഭിഭാഷകവൃത്തിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഇയാൾക്കെതിരെ 2014 മുതൽ കേസുകളുണ്ട്. കോടതി വാറന്റു നൽകാൻ വൈകിട്ടു നാലുമണിയോടെ വീട്ടിൽ ചെന്ന പൊലീസ് ഓഫിസർമാരുടെ നേർക്ക് ഇയാൾ വെടിവയ്ക്കുകയായിരുന്നു.