ചക്രങ്ങളിലെ തകരാർ: കോട്ടയത്തു പിടിച്ചിട്ട ചെന്നൈ മെയിൽ യാത്ര പുനരാരംഭിച്ചു

തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിലിന്റെ ചക്രങ്ങളിലെ തകരാറിനെ തുടർന്നു തകരാർ സംഭവിച്ച ബോഗി ട്രെയിനിൽനിന്നു വേർപെടുത്തിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല.

കോട്ടയം∙ തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ ചക്രങ്ങളിലെ തകരാറിനെ തുടർന്നു കോട്ടയത്തു പിടിച്ചിട്ടു. അവസാന വാഗണിനു തൊട്ടുമുൻപുള്ള ജനറൽ കംപാർട്ട്മെന്റിന്റെ ചക്രത്തിനാണു തകരാർ കണ്ടെത്തിയത്. ഇൗ ഭാഗങ്ങളിൽനിന്ന് അസാധാരണമായ വിധം കരിഞ്ഞ ദുർഗന്ധവും ശബ്ദവും അനുഭവപ്പെട്ടതോടെ, രാവിലെ 8.35നു സ്റ്റേഷനിലെത്തിയ ട്രെയിൻ ഇവിടെ പിടിച്ചിടുകയായിരുന്നു.

ചെന്നൈ മെയിലിന്റെ ചക്രത്തിന്റെ ബെയറിങ്ങുകൾ തകരാറിലായ നിലയിൽ. ചിത്രം: ജിബിൻ ചെമ്പോല.

പരിശോധനയിലാണു ചക്രത്തിന്റെ ബെയറിങ്ങുകൾ തകരാറിലാണെന്നു കണ്ടെത്തിയത്. തുടർന്നു ഇൗ വാഗൺ കോട്ടയത്തു തന്നെ മാറ്റിയിട്ട ശേഷം 11.15നു ട്രെയിൻ യാത്ര പുനരാരംഭിച്ചു.