24 മണിക്കൂറിനുള്ളിൽ ബംഗാള്‍ ഉള്‍ക്കടലിൽ ന്യുനമര്‍ദത്തിന് സാധ്യത; ജാഗ്രതാ നിർദേശം

പ്രതീകാത്മ ചിത്രം

ന്യൂഡൽഹി∙ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമര്‍ദത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതു നാളെ മുതൽ വ്യാഴാഴ്ച വരെ പടിഞ്ഞാറ്– വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്ക കോമോറിൻ (കന്യാകുമാരിയുടെ ഭാഗത്തെ കടൽ) മേഖലയിലൂടെ നീങ്ങാനാണു സാധ്യത.

തെക്ക് – പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും കോമോറിൻ, ഗൾഫ് ഓഫ് മാന്നാർ എന്നിവടങ്ങളിലും നാളെയും ബുധനാഴ്ചയും കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മണിക്കൂറിൽ 30 - 40 കിലോമീറ്ററിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും കാറ്റു വീശാനാണു സാധ്യത.