ചെന്നൈ ∙ നടൻ വിജയ്യുടെ പുതിയ ചിത്രം സർക്കാറിനെതിരായ അണ്ണാഡിഎംകെ സമരം തെരുവിലേക്ക്. മധുരയിൽ എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിൽ തീയറ്ററുകൾക്കു മുന്നിൽ പ്രതിഷേധം നടന്നു. വിവാദ ഭാഗങ്ങൾ നീക്കിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണു ഭീഷണി.