കോവിൽമലയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.3 തീവ്രത

ഇടുക്കി∙ കട്ടപ്പനയ്ക്കടുത്ത് കോവിൽമലയിൽ നേരിയ ഭൂചലനം. പുലർച്ച 4.18നാണു ചലനമുണ്ടായത്. സെക്കൻഡുകൾ നീണ്ടു നിന്നു. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. വാഗമണ്ണിനു സമീപം ഉളുപ്പുണിയിലാണു പ്രഭവ കേന്ദ്രം. വാഗമൺ, കാഞ്ചിയാർ, ഉപ്പുതറ മേഖലകളിലാണു ചലനം അനുഭവപ്പെട്ടത്.