ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരം: മലയാളി പ്രഫസർ എസ്.കെ. സതീഷ് ഉൾപ്പെടെ ആറുപേർക്ക്

പുരസ്കാര ജേതാക്കൾ

ബെംഗളൂരു∙ ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയും ബെംഗളൂരു ഐഐഎസ്‌സി പ്രഫസറുമായ എസ്.കെ. സതീഷ് ഉൾപ്പെടെ ആറു പേർക്കാണ് പുരസ്കാരം. ഐഐഎസ്‌സിയുടെ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസസ് പ്രഫസറാണ് സതീഷ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് സതീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു ലക്ഷം യുഎസ് ഡോളർ ആണ് പുരസ്കാരത്തുക. സ്വർണമെഡലും പ്രശസ്തിപത്രവുമുണ്ട്. ആറു വിഭാഗങ്ങളിലായി 244 നാമനിർദേശങ്ങളിൽനിന്നാണ് ആറംഗ ജൂറി വിജയികളെ കണ്ടെത്തിയത്.