ഒരു കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാവ് പിടിയിൽ

അറസ്റ്റിലായ അഷ്റഫ്.

കൊച്ചി ∙ 1.045 കിലോ കഞ്ചാവുമായി തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ പഴേരിയിൽ വീട്ടിൽ അഷ്റഫിനെ (20) എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആലുവ, പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ എൻ.പി.സുദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ എ.എസ്.ജയൻ, കെ.ആർ.രാമപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.റോബി, പി.എക്സ്.റൂബൻ, സി.ടി.പ്രദീപ്കുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.