കാനനപാതയിലും ചരിത്രത്തിലാദ്യമായി പാസ് ഏര്‍പ്പെടുത്തി പൊലീസ്

കോട്ടയം ∙ എരുമേലിയില്‍ നിന്നു ശബരിമലയിലേക്കുള്ള കാനനപാതയില്‍ പൊലീസ് പാസ് ഏര്‍പ്പെടുത്തി. അഴുതക്കടവിലെ എയ്ഡ് പോസ്റ്റില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ തീര്‍ഥാടകര്‍ക്കു പാസ് നല്‍കും.

നിലയ്ക്കലില്‍ നിന്നുള്ള പാസ് കാനന പാതയിലൂടെ പോകുന്നവര്‍ക്കു ബാധകമല്ലാത്തതിനാലാണു അഴുതയില്‍ പാസ് ഏര്‍പ്പെടുത്തിയത്. നിലയ്ക്കലില്‍ വാഹനങ്ങളുടെ എണ്ണം 10000 കവിഞ്ഞാല്‍ എരുമേലിയില്‍ തടയാന്‍ നീക്കം. എരുമേലിയിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പിടിച്ചിടാനാണ് ആലോചന.