കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുകൾ

ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരുമായി രണ്ടു ഏറ്റുമുട്ടലുകൾ. ഇന്നലെ അർധരാത്രിയോടെ കുൽഗാം ജില്ലയിലെ റെഡ്‌വാനി മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ ഭീകരർ സേനാംഗങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം ഉടൻതന്നെ തിരിച്ചടിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പുൽവാമ ജില്ലയിൽ ത്രാലിലെ ഹാഫൂ മേഖലയിലായിരുന്നു സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ. ഭീകരരുണ്ടെന്ന സൂചനയെത്തുടർന്നു ചൊവ്വാഴ്ച പുലർച്ചെയാണ് സൈന്യം മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ഇവിടെയും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.