അറ്റകുറ്റപ്പണി: കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ റദ്ദാക്കി

ആലപ്പുഴ ∙ ആലപ്പുഴ–കായംകുളം സെക്‌ഷനിൽ ജോലികൾ നടക്കുന്നതിനാൽ കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ റദ്ദാക്കി.  വൈകിട്ട് 5:25ന് ആലപ്പുഴ നിന്നു പുറപ്പെടുന്ന 56301 ആലപ്പുഴ–കൊല്ലം പാസഞ്ചർ 9,11, 13 തീയതികളിലാണു സർവീസ് റദ്ദാക്കിയത്. 8, 10, 12 തീയതികളിൽ പുലർച്ചെ 3:30നു കൊല്ലത്തു നിന്നു പുറപ്പെടുന്ന 56300 കൊല്ലം– ആലപ്പുഴ പാസഞ്ചറും സർവീസ് റദ്ദാക്കി.