മല്‍സ്യത്തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ല; സമദൂരം മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍ സഭ

ആർ‌ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം

തിരുവനന്തപുരം ∙ സമദൂരനിലപാട് മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീൻ സഭ.  പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠത സമദൂരമെന്ന നിലപാട് മാറ്റേണ്ടിവരുമെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു.  മല്‍സ്യത്തൊഴിലാളികള്‍ക്കായി സമഗ്രപദ്ധതിയെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.  നന്മ ചെയ്താല്‍ സഭ പിന്തുണയ്ക്കും, തിന്മ ചെയ്താല്‍ വിളിച്ചുപറയും. 

ആരെയും കണ്ണടച്ച് പിന്തുണയ്ക്കില്ല. ‘ഓഖി’ പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം.  മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല,  സാമ്പത്തികസഹായവും പുനരധിവാസവുമാണ് നല്‍കേണ്ടതെന്നും ആര്‍ച്ച് ബിഷപ് എം. സൂസപാക്യം പറഞ്ഞു.