കിര്‍ത്താഡ്സിലെ അനധികൃത നിയമനം അന്വേഷിക്കണം: യൂത്ത് കോൺഗ്രസ്

ഡീൻ കുര്യാക്കോസ്

കൊച്ചി∙ മന്ത്രി എ.കെ. ബാലന്റെ അറിവോടെയും സമ്മതത്തോടെയും ‘കിര്‍ത്താഡ്സി’ല്‍ നടന്ന അനധികൃത നിയമനം അന്വേഷിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ആശ്രിതനിയമനം നടത്തിയ മന്ത്രി കെ.ടി. ജലീലിനോടു മുഖ്യമന്ത്രി രാജിയാവശ്യപ്പെടാത്തത് എ.കെ.ബാലനെ സംരക്ഷിക്കാനാണ്. ക്രമവിരുദ്ധ നിയമനങ്ങള്‍ക്കു കുട പിടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു 12നു യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കവിതാ മോഷണം നടത്തിയ ദീപാ നിശാന്തിനെ സ്കൂള്‍ കലോല്‍സവ വിധികർത്താവാക്കിയത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയ്ക്കു വിദ്യാഭ്യാസമന്ത്രി മറുപടി പറയണം- ഡീൻ കുര്യാക്കോസ് പറഞ്ഞു.